വനിതാ ലീഗ് ഫുട്‌ബോള്‍ 25 മുതല്‍

Posted on: March 7, 2018 8:27 am | Last updated: March 7, 2018 at 12:28 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോള്‍ (ഐ ഡബ്ല്യൂ എല്‍) രണ്ടാം എഡിഷന്‍ മത്സരങ്ങള്‍ ഈ മാസം 25ന് ഷില്ലോംഗില്‍ ആരംഭിക്കും. ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍, പരസ്പരം ഏറ്റുമുട്ടി മുന്നിലെത്തുന്ന ആദ്യ നാല് ടീമുകള്‍ ഏപ്രില്‍ 12ന് നടക്കുന്ന സെമി ഫൈനലില്‍ മത്സരിക്കും. ഏപ്രില്‍ 15നാണ് ഫൈനല്‍. ഐ ലീഗിലെ മിന്നും ടീമായ ഗോകുലം കേരള എഫ് സി വനിതാ ലീഗിലും ടീമിനെ ഇറക്കുന്നുണ്ട്.

ഉദ്ഘാടന ദിവസം അവര്‍ നിലവിലെ റണ്ണറപ്പായ ഒഡീഷ റൈസിംഗ് സ്റ്റുഡന്റ് ക്ലബിനെ നേരിടും. ഈ രണ്ട് ടീമുകളെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിംഗ് യൂനിയന്‍ മണിപ്പൂര്‍, ക്രിഹ്‌സ്പ (കെ ആര്‍ വൈ എച്ച് പി എസ് എ), ഇന്ത്യ റഷ് സോക്കര്‍ ക്ലബ്, സേതു എഫ് സി, ഇന്ദിരാ ഗാന്ധി അക്കാദമി ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ എഡുക്കേഷന്‍ എന്നിവയും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മാര്‍ച്ച് 28ന് സേതു എഫ് സി, 30ന് ഇന്ദിരാ ഗാന്ധി അക്കാദമി, ഏപ്രില്‍ ഒന്നിന് ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിംഗ്, നാലിന് ഇന്ത്യ റഷ്, ആറിന് ക്രിഹ്‌സ്പ എന്നീ ടീമുകളെയാണ് കേരള വനിതകള്‍ നേരിടുക.