Connect with us

Kerala

ശുഐബ് വധക്കേസ്: സിബിഐ ഇന്ന് നിലപാട് അറിയിക്കും

Published

|

Last Updated

കൊച്ചി: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഗവണ്‍മെന്റും സിബിഐയും ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. കേസ് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയില്‍ സ്വീകരിക്കുകയെന്നറിയുന്നു. അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കും.

ശുഐബ് വധക്കേസില്‍ നേരത്തെ പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആയുധങ്ങള്‍ കണ്ടെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു.

Latest