വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

Posted on: March 5, 2018 10:14 am | Last updated: March 5, 2018 at 12:22 pm
SHARE

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും വനിതാ കമ്മീഷന്‍ മുന്‍അധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി (79) അന്തരിച്ചു. മകനും അഭിഭാഷകനുമായ ബസന്ത് ബാലാജിയുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍.

തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബില്‍ ബിരുദം നേടിയ ജസ്റ്റിസ് ഡി ശ്രീദേവി 1962ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങി. 1997 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി. 2001 ഏപ്രിലില്‍ വിരമിച്ചു. തുടര്‍ന്ന് 2001 മുതല്‍ 2002 വരേയും പിന്നീട് 2007 മുതല്‍ 2012 വരേയും രണ്ട് തവണ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി. ഈ കാലയളവില്‍ ജസ്റ്റിസ് ഡി ശ്രീദേവിയുടെ മുന്‍കൈയില്‍ വനിതാകമ്മീഷന്‍ നടത്തിയ ആര്‍ഭാടരഹിത വിവാഹം സ്ത്രീധന വിരുദ്ധ സമൂഹം എന്ന പ്രചാരണ പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു.

മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായ യു ബാലാജിയാണ് ഭര്‍ത്താവ്. മരുമകള്‍: സീമ.

LEAVE A REPLY

Please enter your comment!
Please enter your name here