Connect with us

Ongoing News

ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി തുടരും

Published

|

Last Updated

മുംബൈ: ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി തുടരും. ടീം മാനേജ്‌മെന്റുമായി ജെയിംസ് കരാറില്‍ ഒപ്പുവെച്ചു. 2021 വരെയാണ് കരാര്‍. എഎഫ്‌സി കപ്പില്‍ ഇടം നേടുകയാണ് ലക്ഷ്യമെന്ന് ജെയിംസ് പറഞ്ഞു.

മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ ടീം വിട്ടതിനെ തുടര്‍ന്നാണ് ജെയിംസ് രണ്ടാം തവണയും ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ജെയിസ് എത്തിയിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. സീസണില്‍ ആറാം സ്ഥാനത്ത് അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 2014ല്‍ ഐഎസ്എല്‍ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലകനും മാര്‍ക്വീ താരവുമായിരുന്നു അദ്ദേഹം.

പ്രമുഖ താരമായ ബെര്‍ബെറ്റോവ് ഡേവിഡ് ജെയിംസിനെതിരെ രംഗത്തെത്തിയിരുന്നു. താന്‍ കണ്ട ഏറ്റവും മോശം പരിശീലകനില്‍ ഒരാളാണ് ജെയിംസ് എന്നായിരുന്നു ബള്‍ഗേറിയന്‍ താരത്തിന്റെ പ്രതികരണം.

Latest