Connect with us

Kerala

മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല മുരുകനെന്ന് ആരോഗ്യ വകുപ്പ് നയമിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം മുരുകനെ പ്രവേശിപ്പിച്ചത് ആശുപത്രികളില്‍ രേഖപ്പെടുത്താത്തത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16ന് കൊല്ലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ തമിഴ്‌നാട് തിരുന്നല്‍ വേലി സ്വദേശി മുരുകനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെനിന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനാല്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊല്ലത്തേക്കുള്ള യാത്രാ മധ്യേ മുരുകന്‍ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറു ഡോക്ടര്‍മാര്‍ക്കു വീഴ്ച പറ്റിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Latest