തിരഞ്ഞെടുപ്പ് ഫലം ഗൗരവമുള്ളത്: വിഎസ്

Posted on: March 3, 2018 4:27 pm | Last updated: March 3, 2018 at 4:44 pm

തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍.

സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ട സമയമാണിത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ദുര്‍ബലമാണ്. തനിച്ചു നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇടതുപക്ഷത്തിനില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ യോജിപ്പിക്കണമെന്നും വിഎസ് പ്രതികരിച്ചു.