മലപ്പുറം: കോണഗ്രസുമായുള്ള ബന്ധത്തെ എതിര്‍ത്ത പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് എടുക്കണമെന്നും കേരളത്തിലെ സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ശത്രുവിനെതിരെ വിശാല ഐക്യ മുന്നണി വേണം. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ജനങ്ങളെ നിരാശരാക്കരുതെന്നും കാനം മലപ്പുറത്ത് വ്യക്തമാക്കി.
ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയില്‍ ജനപിന്തുണ ലഭിക്കില്ലെന്ന് സിപിഐ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളും സാധ്യതകളും എന്ന സെമിനാറിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.