Connect with us

Kannur

ശുഐബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: സജീവ സുന്നി പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ എടയന്നൂരിലെ എസ് പി ശുഐബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പലായോട് സ്വദേശി സംഗീതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്നലെ തെരൂര്‍ പാലയോട് സ്വദേശികളായ കെ രജത് (22), കെ സഞ്ജയ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമികള്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിനാണ് സഞ്ജയെയും ശുഐബ് തട്ടുകടയിലുണ്ടെന്ന വിവരം നല്‍കിയതിനാണ് രജതിനെയും അറസ്റ്റു ചെയ്തത്.

ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയ പുരയില്‍ അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ അഖില്‍ (24), തെരൂര്‍ പാലയോട്ടെ തൈയുള്ള പുതിയ പുരയില്‍ ടി കെ അഷ്‌കര്‍ (25), തില്ലങ്കേരിയിലെ ആകാശ് (24), റിജിന്‍ രാജ് (23), മുഴക്കുന്നിലെ ജിതിന്‍ എന്നിവരെ നേരത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.
കൊലപാതകം നടത്തിയതില്‍ അഞ്ച് അംഗ സംഘത്തില്‍ നാല് പേരും ഗൂഡാലോചന നടത്തിയതും അക്രമികള്‍ക്ക് സഹായം നല്‍കിയതുമായ നാല് പേരുമാണ് പിടിയിലായത്. ശുഐബിനെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രതികള്‍ സഞ്ചരിച്ച വാഗണര്‍, ആള്‍ട്ടോ കാറുകള്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച എടയന്തരിനടുത്ത വെള്ളപറമ്പില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിചെന്നു കരുതപ്പെടുന്ന മൂന്ന് വാളുകള്‍ കണ്ടെത്തിയിരുന്നു.

Latest