Connect with us

Kerala

മുരുകന്റെ മരണത്തില്‍ സര്‍ക്കാര്‍ നടപടി; ഡോക്ടര്‍മാരോട് വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ വി ശ്രീകാന്ത്, പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യവകുപ്പ് വിശദീകരണം തേടിയത്.

മുരുകനെ എത്തിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും ചികിത്സയില്‍ വീഴ്ചവരുത്തിയതായ വിദഗ്ധ സമിതി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലാണ് രോഗി എന്നറിയിച്ചിട്ടും പരിശോധിച്ചില്ല എന്നതാണ് ഡോ. ശ്രീകാന്തിന്റെ വീഴ്ചയായി വിദഗ്ധ സമിതി കണ്ടെത്തിയിരുന്നത്. രോഗിയെ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നതാണ് ഡോ. പാട്രികിനെതിരായ റിപ്പോര്‍ട്ട്.
വെന്റിലേറ്റര്‍ ഉണ്ടോ എന്ന് പരിശോധിച്ചശേഷം രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിയെടുത്തില്ല എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോക്ടര്‍മാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ആരോഗ്യവകുപ്പിന്റെ തുടര്‍ നടപടികള്‍.

2017 ആഗസ്റ്റ് ഏഴിനാണ് സംഭവമുണ്ടായത്. കൊല്ലം ഇത്തിക്കരക്ക് സമീപം അപകടത്തില്‍ പെട്ട മുരുകനെ അഞ്ച് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് മരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

---- facebook comment plugin here -----

Latest