Connect with us

National

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ; സഹകരിക്കില്ലെന്ന് നീരവ് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ വജ്രവ്യാപാരി നീരവ് മോദിക്ക് മെയില്‍ അയച്ചു. അടുത്ത ആഴ്ച്ച നിര്‍ബന്ധമായും ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി മറുപടി നല്‍കി. വിദേശത്ത് ബിസിനസ് ഉള്ളതിനാല്‍ ഇന്ത്യയില്‍ എത്താനാകില്ലെന്ന് നീരവ് അറിയിച്ചു. സിബിഐയ്ക്ക് അയച്ച കത്തിലാണ് നീരവ് നിലപാട് അറിയിച്ചത്.

നീരവ് നടത്തിയ ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. നീരവ് മോദിയ്ക്കും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയ്ക്കും വായ്പകള്‍ നല്‍കിയ മറ്റു 16 ബാങ്കുകളില്‍നിന്നു കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദാംശങ്ങള്‍ തേടി. പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ 11,300 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് ഇപ്പോള്‍ സിബിഐയും ഇഡിയും അന്വേഷിക്കുന്നത്.

Latest