കൊച്ചി: അട്ടപ്പാടിയില്‍ മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതിയെ സഹായിക്കാന്‍ അഡ്വ.ദീപക്കിനെ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. ഹൈക്കോടതി ജഡ്ജിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
സംഭവവുമയി ബന്ധപ്പെട്ട് ‘കെല്‍സ’ ചുമതലയുള്ള ഹൈകോടതി ജ?ഡ്ജി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിഷയം പൊതുതാല്‍പര്യഹര്‍ജിയായി കോടതി മുന്‍പാകെ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.