Connect with us

Gulf

ഐസിഎഫ് ഹെല്‍ത്തോറിയത്തിന് നാളെ തുടക്കം

Published

|

Last Updated

ദുബൈ: ഐസിഎഫ് ഗള്‍ഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ “മാറ്റാം ശീലങ്ങളെ, ജീവിക്കാം ആരോഗ്യത്തോടെ” എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ഹെല്‍ത്തോറിയത്തിന് വ്യാഴാഴ്ച തുടക്കമാകും. പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ജീവിത ശൈലീരോഗങ്ങള്‍, മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിക്കുന്നതിന്നാണ് രണ്ടു മാസം നീളുന്ന കാമ്പയിന്‍ ആചരിക്കുന്നത്.

ഹെല്‍ത്ത് ടിപ്‌സ്, സെമിനാര്‍, ലൈഫ് സ്‌റ്റൈല്‍ ട്രൈനിംഗ് , മെഗാ മെഡിക്കല്‍ ക്യാമ്പ്, ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡൊണേഷന്‍, പ്രവാസി കുടുംബിനികള്‍ക്ക് വേണ്ടി വനിതാ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികളാണ് ഐസിഎഫ് ഹെല്‍ത്തോറിയത്തിന്റെ ഭാഗമായി നടക്കുക.

ഏപ്രില്‍ മാസം പുറത്തിറങ്ങുന്ന പ്രവാസി വായന ആരോഗ്യ സ്‌പെഷ്യല്‍ അര ലക്ഷം പ്രവാസികള്‍ക്കിടയില്‍ വിതരണം ചെയ്യും. ആരോഗ്യ സംരക്ഷണം തിരുനബി മാതൃക എന്ന വിഷയത്തില്‍ ആയിരം കേന്ദ്രങ്ങളില്‍ പ്രഭാഷണവും ഹെല്‍ത്തോറിയത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.