Connect with us

National

ജുനൈദ് വധം: കേസ് ഏറ്റെടുക്കില്ലെന്ന് സി ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ ബീഫ് കൈയ്യിലുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ പതിനാലുകാരന്‍ ജൂനൈദ് ഖാന്റെ കേസ് ഏറ്റെടുക്കില്ലെന്ന് സി ബി ഐ. വിഷയം സി ബി ഐ അന്വേഷിക്കണെമന്നാവശ്യപ്പെട്ട് ജൂനൈദിന്റെ പിതാവ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ഹരിയാന പോലീസ് അന്വേഷണം നല്ലരീതിയില്‍ കൊണ്ടുപോകുന്നുണ്ടെന്നും അന്വേഷണത്തിന്റെ നിര്‍ണായകമായ ഘട്ടത്തിലാണ് കേസെന്നും ചൂണ്ടിക്കാണിച്ചാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.

പൊരുന്നാള്‍ തലേന്ന് ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജൂനൈദ് ട്രെയിനില്‍ വെച്ച് അക്രമിക്കപ്പെടുന്നത്. ബീഫ് കൈയ്യിലുണ്ടെന്നാരോപിച്ച് ഒരു കൂട്ടം തീവ്ര ഹിന്ദുത്വവാദികള്‍ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസില്‍ പ്രതികളായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പഞ്ചാബ്,ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്.

ഇതോടെ കേസില്‍ ഹൈക്കോടതി വിചാരണകോടതിയിലെ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേസ് സി ബി ഐക്ക് വിടാന്‍ തയ്യാറല്ലെന്നും സര്‍ക്കാറും, ഈ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി ബി ഐയും അറിയിച്ചതോടെ ഹൈക്കോടിതി സിംഗള്‍ ബഞ്ച് ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോതി ഡിവിഷന്‍ ബഞ്ചില്‍ പിതാവ് ഹരജി നല്‍കിയത്. പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട ഗ്രാമതലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ നേതാക്കളേയും ജൂനൈദിന്റെ കുടുംബത്തേയും സ്വധീനിക്കാന്‍ ശ്രമിച്ചുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.