ദേശീയ സീനിയര്‍ വോളിബോളില്‍ കേരള വനിതകള്‍ ഫൈനലില്‍

Posted on: February 26, 2018 8:09 pm | Last updated: February 26, 2018 at 8:09 pm

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോളില്‍ കേരള വനിതകള്‍ ഫൈനലില്‍. സെമിയില്‍ തമിഴ്‌നാടിനെയാണ് (3-0) കേരളം തോല്‍പിച്ചത്. സ്‌കോര്‍: 25-14, 25-17, 25-21. ഫെബ്രുവരി 28ന് ഫൈനല്‍ നടക്കും.

ഹരിയാനയെ തകര്‍ത്താണു കേരളവനിതകള്‍ സെമിയില്‍ കടന്നത്. സെമിയിലെത്തിയ പുരുഷ ടീം നാളെ വൈകിട്ട് അഞ്ചിന് തമിഴ്‌നാടുമായി ഏറ്റുമുട്ടും