ഗള്‍ഫുഡില്‍ ശ്രദ്ധേയമായി സൂഫി പാചകയെണ്ണ

Posted on: February 26, 2018 7:48 pm | Last updated: February 26, 2018 at 7:48 pm

ദുബൈ: സൂഫി എന്ന പേരില്‍ പാചകയെണ്ണ. സൂഫി പാരമ്പര്യത്തിലുള്ളവരാണ് ഇതിന്റെ വിതരണക്കാര്‍. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഗള്‍ഫൂഡിലെ പോഷകാഹാരങ്ങളുടെ വന്‍നിരയില്‍ ‘സിംപ്ലി സൂഫി’ എന്ന ബ്രാന്‍ഡ് സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. ആരോഗ്യദായകവും സ്വാദിഷ്ഠവും പോഷകസമൃദ്ധവുമായ സൂഫിയുടെ ഉല്‍പന്നങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. തല്‍സമയ പാചകപരിപാടി ഒരുക്കിയാണ് ഈ സ്റ്റാള്‍ വ്യത്യസ്തമായത്.

റെഡി ടു കുക്ക്, ഇന്‍സ്റ്റന്റ് ഉല്‍പന്നങ്ങളും സണ്‍ഫഌവര്‍, സോയാ ബീന്‍, കനോള പാചക എണ്ണയടക്കമുള്ള വിഭവങ്ങളും ഇവിടെയുണ്ടായിരുന്നു. മികച്ച ഉല്‍പന്നങ്ങളുമായാണ് ഇക്കുറി ഗള്‍ഫുഡിനെത്തിയിരിക്കുന്നതെന്നും ഒട്ടേറെ ധാരണകളിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡയറക്ടര്‍ ഹംസ താരിഖ് സൂഫി പറഞ്ഞു.