ഖത്വര്‍ പരിസ്ഥിതി ദിനമാചരണം തിങ്കളാഴ്ച

Posted on: February 25, 2018 9:34 pm | Last updated: February 25, 2018 at 9:34 pm

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ ഖത്വര്‍ പരിസ്ഥിതിദിനാചരണം സംഘടിപ്പിക്കും. നമ്മുടെ പരിസ്ഥിതി നമ്മുടെ പൈതൃകം എന്ന പ്രമേയത്തിലാണ് ദിനാചരണം. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അല്‍ശമാലില്‍ അല്‍ മയ്ദ ഏരിയയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശുചീകരണം, ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളുണ്ടാകും. റീസൈക്ലിംഗിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം ചെലുത്താന്‍ ശില്‍പ്പശാലകളും നടക്കും. പ്രാദേശിക കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. കുതിര, ഒട്ടക സവാരി ഉള്‍പ്പടെയുള്ളവ ഉണ്ടാകും. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഖത്തര്‍ പരിസ്ഥിതിദിനാചരണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹി പറഞ്ഞു. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൃഗങ്ങള്‍, പക്ഷികള്‍, കാട്ടുപന്നി തുടങ്ങിയവയെ വേട്ടയാടുന്നതിനെ ഒരു നിയമം പുറപ്പെടുവിച്ചിട്ടുണ്ട്.