ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു

Posted on: February 25, 2018 9:59 am | Last updated: February 25, 2018 at 7:25 pm
SHARE

ദുബൈ: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലായിരുന്നു അന്ത്യം. ബോളിവുഡ് നടന്നും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് നടി ദുബൈയില്‍ എത്തിയത്.

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാംവയസ്സില്‍ തുണൈവര്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിതയ്. 26 മലയാള സിനിയില്‍ വേശമിട്ട ശ്രീദേവിക്ക് രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ശ്രീദേവിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here