കേരള സഖാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ഇനിയും പഠിക്കണം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യെച്ചൂരി

Posted on: February 24, 2018 8:19 pm | Last updated: February 25, 2018 at 7:24 pm

തൃശൂര്‍: സിപിഎം സംസ്ഥാനത്തില്‍ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട നിലപാടിന്റെ പേരില്‍ തനിക്കെതിരെ രംഗത്തുവന്നവര്‍ക്കെതിരെയാണ് സീതാറാം യെച്ചൂരിയുടെ കടുത്ത വിമര്‍ശനമുണ്ടായത്. ഷംസീറിന്റെയും റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു യെച്ചൂരിയുടെ മറുപടി. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ല. കോണ്‍ഗ്രസുമായി ബന്ധം വേണമെന്നല്ല ഞാന്‍ പറഞ്ഞത്. തന്ത്രപ്രധാനമായ അടവുനയം വേണമെന്നാണ്. യെച്ചൂരി പറഞ്ഞു. കേരളാ സഖാക്കള്‍ പാര്‍ട്ടി പരിപാടികളെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് വേളകളില്‍ ബന്ധമാകാമെന്ന യെച്ചൂരിയുടെ നിലപാടിന് നേരെ കേരളത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളും നിലപാടുകളുമുണ്ടായിരുന്നു