ആദിവാസി യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവം: പിടിയിലായവരില്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയും

Posted on: February 23, 2018 12:52 pm | Last updated: February 23, 2018 at 8:42 pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പിടിയിലായവരില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയും. ഹുസൈന്‍, അബ്ദുല്‍ കരീം, ഉബൈദ് എന്നിവരടക്കം ഏഴ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഉബൈദ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയാണ് .

മരിച്ച മധുവിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മധുവാണ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. റെക്കാലമായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. പോലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം മരിച്ചു.