വാഖ് ഫുട്ബോളിൽ വെള്ളിയും ശനിയും മത്സരങ്ങൾ

Posted on: February 22, 2018 8:39 pm | Last updated: February 22, 2018 at 8:39 pm
SHARE

ദോഹ:വാഴക്കാട് അസോസിയേഷൻ ഖത്തർ സഘടിപ്പിച്ചു വരുന്ന എട്ടാമത് എം ബി എം വാഖ് പ്രീമിയർ ലീഗ് ഫുട്ബാളിൽ വെള്ളിയും ശനിയും മത്സരങ്ങൾ നടക്കും . ദോഹ സ്റ്റേഡിയത്തിൽ  വെള്ളിയാഴ്ച്ച 5.30ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ യുണൈറ്റഡ്‌ കേരളം എഫ് സി റുസിയ അഡസ്ട്രയെ നേരിടും . രണ്ടാമത്തെ മത്സരത്തിൽ പോയിനീർ എഫ് സി മാപ് ട്രേഡിങ്ങ് എഫ് സിയെയും മൂന്നാമത്തെ മത്സരത്തിൽ എഫ് സി കൊടിയത്തൂർ അലി ഇന്റര്നാഷനലിനെയും നേരിടും.

ശനിയാഴ്ച  നടക്കുന്ന മത്സരത്തിൽ മാപ് ട്രേഡിങ്ങ് എഫ് സി യുണൈറ്റഡ്‌ കേരളയെയും റുസിയ അഡ്രസ്ട്ര പോയിനീർ എഫ് സിയെയും നേരിടും. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിലെ ഫലങ്ങൾ ഓരോ ടീമുകൾക്കും സെമി പ്രതീക്ഷകൾക്ക് പ്രധാനമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here