ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ റിപ്പയര്‍ ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: February 22, 2018 6:38 pm | Last updated: February 22, 2018 at 6:38 pm

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത കെ എസ് ആര്‍ടി സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ ജയചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ നന്നാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് കെഎസ്ആര്‍ടിസി നടപടിയെടുത്തത്.