ട്വന്റി20 യിലും പരമ്പര നേടാന്‍ ഇന്ത്യ ഇറങ്ങി

Posted on: February 21, 2018 9:54 pm | Last updated: February 21, 2018 at 9:54 pm

സെഞ്ചൂറിയന്‍: പരമ്പര വിജയം ലക്ഷ്യമാക്കി ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ഇറങ്ങി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകും. നേരത്തെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ബാറ്റിംഗിലും ബൗളിംഗിലും മികച്ച ഫോമിലാണ് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിംഗില്‍ ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി, മനീഷ് പാണ്ഡെ, ധോണി തുടങ്ങിയവര്‍ കരുത്താകുമ്പോള്‍ ബൗളിംഗില്‍ ഭുവനേശ്വര്‍, കുല്‍ദീപ്, ചഹല്‍, ബുംറ തുടങ്ങിയവര്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്‌