അടിച്ചാല്‍ പോരെന്ന് ചോദിച്ചു, വെട്ടണമെന്ന് ശഠിച്ചു; ശുഐബ് വധക്കേസ് പ്രതിയുടെ മൊഴി പുറത്ത്

Posted on: February 21, 2018 5:32 pm | Last updated: February 22, 2018 at 10:27 am

കണ്ണൂര്‍: ശുഐബിനെ കൊലപ്പെടുത്തിയത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും ആകാശ് തില്ലങ്കേരി പോലീസിന് മൊഴി നല്‍കി. മൊഴിയുടെ വിശദാംശങ്ങള്‍ ചാനലുകളാണ് പുറത്തുവിട്ടത്.

അടിച്ചാല്‍ പോരെയന്ന് താന്‍ ചോദിച്ചിരുന്നു. എന്നാല്‍ വെട്ടണമെന്ന് ഡിവൈ എഫ് ഐ നേതാവ് ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. കൊലക്ക് ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത്. കൂട്ടത്തിലുള്ള ഒരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയതെന്നും അത് എങ്ങോട്ടാണെന്ന് അറിയില്ലെന്നും ആകാശ് മൊഴി നല്‍കി.