പ്രിയ വാര്യരുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

Posted on: February 20, 2018 1:04 pm | Last updated: February 20, 2018 at 1:04 pm

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരെ ഹൈദരാബാദില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് പ്രിയയുടെ ആവശ്യം.

ഗാനത്തിനെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും പ്രിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.