ശുഹൈബ് വധം; പോലീസിനകത്ത് ചാരപ്പണി നടന്നുവെന്ന് ഉമ്മന്‍ചാണ്ടി

Posted on: February 20, 2018 11:05 am | Last updated: February 20, 2018 at 6:54 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.