കോഴിക്കോട്: പി.ആര്‍.ഡി ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര അന്തരിച്ചു.

Posted on: February 19, 2018 8:06 pm | Last updated: February 19, 2018 at 8:06 pm

കഴിഞ്ഞ ദിവസം രാത്രി ക്ഷീണമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണഅ സജീവ്. ഏറെക്കാലം ഡല്‍ഹിയിലായിരുന്നു. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറായതോടെയാണ് കേരളത്തിലേക്ക് തിരിച്ചുവരുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലാ പി.ആര്‍.ഡി.യുടെ ചുമതല വഹിച്ച് വരികയായിരുന്നു. റീനയാണ് ഭാര്യ. അശ്വിന്‍, അനഘ എന്നിവര്‍ മക്കളാണ്.