Connect with us

National

ആവശ്യമുള്ളവര്‍ ബീഫ് കഴിച്ചോളൂ, എന്തിനാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഉപരാഷ്ട്രപതി

Published

|

Last Updated

മുംബൈ: ബീഫ് വിഷയത്തില്‍ വീണ്ടും അഭിപ്രായ പ്രകടനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തി. ആവശ്യമെങ്കില്‍ ബീഫ് കഴിച്ചോളൂ. എന്നാല്‍ അത് ആഘോഷമാക്കുന്നതെന്തിനാണെന്ന് ഉപരാഷ്ട്രപതി ചോദിക്കുന്നു. ആര്‍എ പോഡ്ഡാര്‍ കോളെജിന്റെ 75 ആം വാര്‍ഷിക ദിന ചടങ്ങില്‍ സംസാരിക്കവെയാണ് ഉപരാരാഷ്ട്രപതിയുടെ പരാമര്‍ശം.

ചുംബന സമരവും ഇതുപോലെ തന്നെയായിരുന്നു. അതെല്ലാമെന്തിനാണ് ഒരു ആഘോഷമായി കൊണ്ടാടുന്നത്. എന്തിനാണ് അതിന് മറ്റുള്ളവരുടെ അനുവാദം വാങ്ങിക്കുന്നതെന്നും വെങ്കയ നായിഡു ചോദിച്ചു.

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ അറവുശാലകള്‍ക്ക് നിരോധിച്ചതിനെ ചോദ്യം ചെയ്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.