Kerala
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; പത്ത് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളിലായി ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറും അരീക്കാട്ട് നിന്ന് ആറ് കോടി വിലവരുന്ന കെറ്റമിനുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ അശോക് കുമാര്‍, വാസുദേവ്, നടരാജന്‍, ശിവദാസന്‍ തുടങ്ങിയ അഞ്ച് പേരാണ് അരീക്കാട്ട് നിന്ന് പിടിയിലായത്.
മഞ്ചേരിയില്‍ നിന്ന് വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനുമുള്‍പ്പെടെ അഞ്ച് പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.
---- facebook comment plugin here -----