ശുഐബ് വധം: മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം; കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു

Posted on: February 18, 2018 10:53 am | Last updated: February 18, 2018 at 4:56 pm

തിരുവനന്തപുര: കണ്ണൂര്‍ ഇടയന്നൂര്‍ ശുഐബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണം. കൊലപാതകം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണം

 

പ്രതികളെ കുറിച്ചെല്ലാം വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പക്ഷഭേദമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി’ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി, നേമം സിദ്ദീഖ് സഖാഫി എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു