Connect with us

Health

ഇവ കരളിന്റെ ആരോഗ്യത്തെ തകര്‍ക്കും

Published

|

Last Updated

മദ്യപാനം

കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മദ്യത്തിന്റെ ഉപയാഗം തന്നെയാണ്. അമിത മദ്യപാനികളുടെ കരള്‍ അതിന്റെ ധര്‍മം നിര്‍വഹിക്കാന്‍ കഴിയാതെവരുന്നു. ഇത് അഴുക്ക് കെട്ടിക്കിടക്കാന്‍ കാരണമാകുന്നു.

പുകവലി

മദ്യപാനത്തോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒന്നണ് പുകവലി. ഇത് കരളിനെ മാത്രമല്ല ശ്വാസകോശത്തെയും പ്രവര്‍ത്തന രഹിതമാക്കും. പുകയിലയിലെ നിക്കോട്ടിന്‍ വിഷം കരളിനു ആപത്താണ്.

 

അമിതമായാല്‍ മരുന്നും വിഷം

മരുന്നുകള്‍ അധികം കഴിക്കുന്നതും കരളിനു ദോഷകരമാണ്. കരളിനെ പൂര്‍ണമായി തകര്‍ക്കുന്നതില്‍ വലിയ ഒരളവില്‍ മരുന്നുകള്‍ക്ക് കഴിയും

ഉറക്കക്കുറവ്

ആവശ്യത്തിന് ഉറക്കം ഇല്ലാതാകുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കും. ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഓക്‌സിടെറ്റീവ് സ്‌ട്രെസ് ആണ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നത്.

അമിതവണ്ണം

അമിത വണ്ണം കരളിനു നല്ലതല്ല. ഇത് മിക്കപ്പോഴും നല്ല ജീവിതചര്യയുടെ ഭാഗമല്ല. ആഹാരശീലം ശരീരത്തിനു മാത്രമല്ല കരളിനും നല്ലതല്ല. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആണ് ഇതിന്റെ അന്തരഫലം.

 

 

---- facebook comment plugin here -----

Latest