ഗൂഗിള്‍ ഇമേജ് സെര്‍ച്ചിംഗില്‍ നിന്ന് ‘വ്യൂ ഇമേഴ്’ ബട്ടണ്‍ ഒഴിവാക്കി

Posted on: February 17, 2018 8:20 pm | Last updated: February 17, 2018 at 8:20 pm
SHARE


ന്യൂയോര്‍ക്ക്: പകര്‍പ്പവകാശ നിയമം ലംഘിക്കപ്പെടുന്നത് തടയാന ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ വന്‍ മാറ്റം വരുത്തി. ചിത്രങ്ങള്‍ തിരയുമ്പോള്‍ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ലഭിക്കുന്നതിന് സഹായിച്ചിരുന്ന വ്യൂ ഇമേജ് ബട്ടണ്‍ ഗൂഗിള്‍ ഒഴിവാക്കി. ന്യൂസ് ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാറ്റം. ഗൂഗിളിന്റെ ഈ മാറ്റത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.

2016ലാണ് ഗെറ്റി ഇമേജസ് ഗൂഗിളിന് എതിരെ യൂറോപ്യന്‍ കമ്മീഷന് പരാതി നല്‍കിയത്. തങ്ങളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി സുലഭമായി ലഭിക്കുന്നുവെന്നും ഇത് തടയണമെന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് തങ്ങളുടെ സെര്‍ച്ചില്‍ നിന്ന് വ്യൂ ഇമേഴ് ബട്ടണ്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ എല്ലാ ചിത്രങ്ങളുടെയും താഴെ പകര്‍പ്പവകാശം സംബന്ധിച്ച മുന്നറിയിപ്പും ചേര്‍ത്തിട്ടുണ്ട്.

അതേസമയം ഗൂഗിളിന്റെ തീരുമാനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മനുഷ്യ രാശിയിലെ ഏറ്റവും മോശമായ മാറ്റം എന്നാണ് ഒരാളുടെ പ്രതികരണം. തങ്ങള്‍ ഇനി ബിന്‍ഗിന് പിന്നാലെ പോകുന്നുവെന്ന് മറ്റൊരാളുടെ കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here