കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കാനം

Posted on: February 16, 2018 3:38 pm | Last updated: February 16, 2018 at 8:00 pm

കോട്ടയം: കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊലപാതകം ആരു ചെയ്താലും അതിനോട് ശക്തമായ എതിര്‍പ്പാണുള്ളതെന്നും കാനം പറഞ്ഞു.

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു കാനം.