Connect with us

Kannur

ഷുഹൈബിന്റെ കൊലപാതകം: കെ.സുധാകരന്‍ തിങ്കളാഴ്ച നിരാഹാര സമരംതുടങ്ങും

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍ നീണ്ട നിരാഹാരസമരമാണ് നടത്തുകയെന്ന് സുധാകരന്‍ പറഞ്ഞു.

പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് സതീശന്‍ പാച്ചേനി പ്രതികരിച്ചു.

കണ്ണൂര്‍ എസ്പിയെ സിപിഐഎം കെട്ടിയിട്ടിരിക്കുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു. എം.വി ജയരാജന്‍ ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിയന്ത്രിക്കുന്നു. പരോളില്ലാതെ കൊടി സുനി രാത്രി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടെന്നും സുധാകരന്‍ തുറന്നടിച്ചു.

ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ജയില്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്ന് സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു. സബ് ജയിലില്‍ നിന്നും ചട്ടംലംഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി.