നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ; കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം: വിടി ബല്‍റാം

Posted on: February 13, 2018 12:58 pm | Last updated: February 13, 2018 at 12:58 pm

കോണ്‍ഗ്രസ് നേതാവ് ശുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രധിഷേധവുമായി വിടി ബല്‍റാം. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, ‘നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പറഞ്ഞു. സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞ് അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രിയ സഹോദരന്‍ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി.

കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഎമ്മും ബിജെപിയുമാണ്. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്ത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണം.

‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, ‘നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം’ എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.