സിപിഎമ്മും ബിജെപിയും ആളുകളെ കൊല്ലാന്‍വേണ്ടി മത്സരിക്കുന്നു: വിഎം സുധീരന്‍

Posted on: February 13, 2018 11:24 am | Last updated: February 13, 2018 at 11:24 am
SHARE

മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിഎം സുധീരന്‍. സിപിഎം-ബിജെപി സംഘങ്ങള്‍ ആളുകളെ കൊല്ലാന്‍ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുധീരന്‍ പ്രതികരണം

പോസ്റ്റിന്റെ പൂര്‍ണ രൂപം

സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എച്ച്.ഡി. ഷുഹൈബ്. ഊര്‍ജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സി.പി.എം. ഗൂഢനീക്കത്തിന്റെ ഭാഗമാണ് ക്രൂരമായ ഈ കൊലപാതകം.സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ ശക്തിയായി അപലപിക്കുന്നു. അതിയായി പ്രതിഷേധിക്കുന്നു.

കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. ഒരു ഭാഗത്ത് കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി. മറ്റൊരുഭാഗത്ത് കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സി.പി.എം. ആളെ കൊല്ലാന്‍ ഇരുകൂട്ടരും മത്സരിക്കുകയാണ്. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണം. അക്രമകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കഴിയാത്ത ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായ പോലീസ് സംവിധാനം തികച്ചും നിഷ്‌ക്രിയമാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഒഴിയണം.

LEAVE A REPLY

Please enter your comment!
Please enter your name here