മന്ത്രിമാര്‍ക്കും ഡയസ്നോണ്‍ ഏര്‍പ്പെടുത്തണമെന്ന് എം എം ഹസന്‍

Posted on: February 11, 2018 8:11 pm | Last updated: February 12, 2018 at 12:14 am

കൊച്ചി: കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന മന്ത്രിമാര്‍ക്കും ഡയസ്നോണ്‍ ഏര്‍പ്പെടുത്തണമെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. മന്ത്രിമാര്‍ വരാത്തതിനാല്‍ മന്ത്രിസഭാ യോഗം മുടങ്ങിയത് ലജ്ജാകരമാണ്.

കേരള ചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഇത്തരമൊരു സംഭവം മുഖ്യമന്ത്രിയുടെ പിടിപ്പുകേടു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.