അമേരിക്കയിലെ കെന്റക്കിയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Posted on: February 11, 2018 9:05 pm | Last updated: February 11, 2018 at 9:05 pm
SHARE

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മറ്റു നാലുപേരെയും വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ച് മരിച്ചതാണെന്ന് സംശയിക്കുന്നു. പെയിന്റ്‌സ്വില്ലിയിലെ ഒരു വീട്ടില്‍ വെടിവയ്പ്പ് നടക്കുന്നുവെന്ന അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ വെടിയേറ്റു മരിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അക്രമിക്കായി തിരച്ചില്‍ തുടരുന്നതിനിടെ വെയിവയ്പ്പു നടക്കുന്നതായി പൊലീസിന് രണ്ടാമതും സന്ദേശം ലഭിച്ചു. ഇവിടെയെത്തിയ പൊലീസ് വെടിവയ്പ്പ് നടത്തിയ ആളടക്കം മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെടിവയ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.