Connect with us

Malappuram

ഹജ്ജ് അപേക്ഷകരുടെ യോഗം നാളെ

Published

|

Last Updated

പെരിന്തല്‍മണ്ണ: അഞ്ചാം വര്‍ഷ ഹജ്ജ് അപേക്ഷകരുടെ യോഗം നാളെ രാവിലെ 10.30ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരുമെന്ന് ചെയര്‍മാന്‍ നാലകത്ത് ഹംസ, കണ്‍വീനര്‍ പി അശ്‌റഫ് എന്നിവര്‍ അറിയിച്ചു.

ഫിഫ്ത് ഇയര്‍ ഹജ്ജ് ആപ്ലിക്കന്‍സ് കണ്‍സോര്‍ഷ്യം (എഫ് വൈ എച്ച് എ സി) കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹരജി കോടതി പരിഗണിച്ചിരുന്നു. അഞ്ചാം വര്‍ഷ അപേക്ഷകരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയത് കോടതി നിരീക്ഷിച്ചതായും അഞ്ചാം വര്‍ഷക്കാരായ 65 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരെ ഈ വര്‍ഷം തന്നെ ഹജ്ജിനയക്കാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിച്ച് അത്തരക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടതായി നലകത്ത് ഹംസ അറിയിച്ചു.

അതേസമയം, അഞ്ചാം വര്‍ഷക്കാരായ 9500 അപേക്ഷകരെയും പരിഗണിക്കണമെന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും ഹംസപറഞ്ഞു. ഫോണ്‍: 9745602523, 9544945244.

 

ഹജ്ജ്: ഒന്നാം ഗഡു അടക്കേണ്ട
അവസാന ദിവസം നാളെ

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഒന്നാം ഗഡുവായ 81,000 രൂപ അടക്കേണ്ട അവസാന ദിവസം നാളെ. ഹജ്ജ് കമ്മിറ്റിയുടെ ചെലാനില്‍ എസ് ബി ഐയിലോ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. പണമടച്ചതിന്റെ ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തില്‍ ഓരോ ഹാജിയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ പാസ്‌പോര്‍ട്ട്(പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാത്തവര്‍) ഒരു കോപ്പി ഫോട്ടോ എന്നിവയും നാളെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നല്‍കിയിരിക്കണം.

ജൂലൈ 29 മുതല്‍ ആഗസ്റ്റ് 15 വരെയായിരിക്കും കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്ര. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംസ്ഥാന ഹജ്ജ് ക്യാമ്പ് വഴിയായിരിക്കും പുറപ്പെടുക. യാത്ര കരിപ്പൂരില്‍ നിന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. 10,850 പേര്‍ക്കാണ് നറുക്കെടുപ്പിലൂടെ കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. 500 പേര്‍ക്കു കൂടി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ നേരിട്ട് ജിദ്ദയിലേക്കും മടക്ക യാത്ര മദീന വഴിയുമായിരിക്കും.

Latest