Connect with us

Gulf

പ്രധനമന്ത്രിക്ക് യുഎഇയില്‍ പ്രൗഢമായ സ്വീകരണം; അഞ്ച് കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

അബുദാബി:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് യുഎഇയില്‍ പ്രൗഢമായ സ്വീകരണം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്ര കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് പ്രധാന കരാറില്‍ ഒപ്പുവച്ചു. ഇത് കൂടാതെ റെയില്‍വേ, ഊര്‍ജം, മാനവശേഷി, സാമ്പത്തിക മേഖലകളിലുള്ള കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി 2018 മുതല്‍ 40 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനനത്തില്‍ ഇളവ് ലഭിക്കുന്നതിനായുള്ള കരാറില്‍ ഒപ്പുവെച്ചു. ഇതുപ്രകാരം അബുദാബിയുടെ ലോവര്‍ സാക്കും പുറംകടല്‍ എണ്ണ പര്യവേഷണത്തില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് പങ്കചേരാം.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ചൂഷണം തടയുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റെയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് സംയുക്തമായി ഗവേഷണവും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഇരു നേതാക്കളും ധാരണയില്‍ എത്തിയിട്ടുണ്ട്.

അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അല്‍ കരാമയില്‍ ഇന്ന് രാവിലെ പ്രണാമം അര്‍പ്പിച്ചു. ക്കുന്ന നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെടും. ദുബായില്‍ നടക്കുന്ന എട്ടാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി മോദി പങ്കെടുക്കും, സാങ്കേതിക വിദ്യയും വികസന സാദ്ധ്യതകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.