Connect with us

National

അനധികൃതമായി അവധിയെടുക്കുന്ന 13,000 പേരെ പുറത്താക്കാനൊരുങ്ങി റയില്‍വെ

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃതമായി അവധിയെടുത്ത ജീവനക്കാരെ റയില്‍വേ പിരിച്ചുവിടാനൊരുങ്ങുന്നു. അനാവശ്യമായി 13,000 പേരെ സര്‍വീസില്‍നിന്നു പുറത്താക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കേന്ദ്ര റയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധിക്കാര്‍ക്കെതിരെ

ഇന്ത്യന്‍ റയില്‍വെയില്‍ 13 ലക്ഷം ജീവനക്കാരില്‍ 13,000ത്തില്‍ അധികം പേര്‍ ദീര്‍ഘകാലമായി അവധിയിലാണെന്നു കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാര്‍ അവധിയിലായതിനാല്‍ നിയമനം നടത്താനും കഴിയുന്നില്ല.

സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റയില്‍വേ അറിയിച്ചു

Latest