കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: February 10, 2018 9:04 am | Last updated: February 10, 2018 at 6:34 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപില്‍ പുലര്‍ച്ചെ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.

ക്യാംപിലെ കുടുംബ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. . ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണു റിപ്പോര്‍ട്ട്. 2013ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണു നിഗമനം. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണിത്.