ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന് മന്ത്രി ചന്ദ്രശേഖരന്റെ വസതിയില്‍ തുടക്കം

Posted on: February 9, 2018 10:36 pm | Last updated: February 9, 2018 at 10:36 pm
SHARE
മന്ത്രി ഇ ചന്ദ്രശേഖരന്റെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന ജില്ലാതല വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍

കാസര്‍കോട്: ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവര ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു.

മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെട്ടുംകുഴിയിലെ വസതിയിയിലെത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശേഖരിച്ചതോടെയാണ് പരിപാടിക്ക് ജില്ലയില്‍ തുടക്കമായത്.
വളണ്ടിയര്‍മാരായ എന്‍ ബേബി, കെ സാവിത്രി, കെ സിന്ധു, ഇ മാലിനി,എം.പി ജോയി തുടങ്ങിയ വാളണ്ടിയര്‍മാരാണ് മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചത്. ജില്ലാ ടിബി ഓഫീസര്‍ ഡോ.ടി പി ആമിന, ഡോ. സി എം കായിഞ്ഞി തുടങ്ങിയവര്‍ മന്ത്രിക്ക് പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു.

ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം ആയിഷ ഷഹദുള്ള, ചെമ്മനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സി എം ഷാസിയ, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌ക്കര്‍, മായ കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here