തോക്കിന്റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് അതേ രീതിയില്‍ തിരിച്ചടി നല്‍കും; ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യോഗി

Posted on: February 9, 2018 3:19 pm | Last updated: February 10, 2018 at 9:42 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തോക്കിന്റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കും. എന്നാല്‍ തോക്കിന്റെ ഭാഷയറിയാവുന്നവര്‍ക്ക് അതേഭാഷയില്‍ തന്നെയായിരിക്കും മറുപടി നല്‍കുക. ഇത്തരക്കാരെ നേരിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്്.