കശ്മീര്‍ വിഷയം യു എന്നില്‍ ഉന്നയിച്ച് പാക്കിസ്ഥാന്‍

Posted on: February 7, 2018 11:34 pm | Last updated: February 7, 2018 at 11:34 pm

യു എന്‍: കശ്മീര്‍ വിഷയം യു എന്നില്‍ വീണ്ടും ഉന്നയിച്ച പാക്കിസ്ഥാന്‍. ഇത് സംബന്ധിച്ച് പാസ്സാക്കിയ പ്രമേയത്തിലെ ചില കാര്യങ്ങളെ നടപ്പിലായിട്ടുള്ളുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ പാസ്സാക്കിയ ദശാബ്ദങ്ങളോളം പഴക്കമുള്ള പ്രമേയങ്ങളുടെ നടപ്പില്‍വരുത്തല്‍ സംബന്ധിച്ച് ആനുകാലിക പരിശോധന നടത്തണമെന്ന് യു എന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ആവശ്യപ്പെട്ടു.

പ്രമേയത്തിലെ തിരഞ്ഞെടുത്ത കാര്യങ്ങള്‍ മാത്രം നടപ്പാക്കുകയെന്നതിലപ്പുറം കൗണ്‍സിലിന്റെ വിശ്വാസ്യതയെ ഒന്നും അട്ടിമറിക്കില്ലെന്നും സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന തുറന്ന സംവാദത്തിനിടെ ലോധി പറഞ്ഞു. സ്വന്തം പ്രമേയങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ സുരക്ഷാ കൗണ്‍
സില്‍ പരാജയപ്പെട്ടുവെന്നും ഇത് കൗണ്‍സിലിന്റെ നിലനില്‍പ്പിനെ മാത്രമല്ല യു എന്നിന്റെ നിലനില്‍പ്പിനെപ്പോലും അപകടത്തില്‍പ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. കശ്മീര്‍ വിഷയ പരിഹാരത്തിന് മൂന്നാം കക്ഷിയെ നിയോഗിക്കുന്നത് ഇന്ത്യ എതിര്‍ത്തു വരുമ്പോള്‍ വിഷയത്തില്‍ മധ്യസ്ഥത വേണമെന്ന് പാക്കിസ്ഥാന്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ ഇടക്കിടെ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാറുണ്ട്.