മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ലെന്ന് ബിജെപി നേതാവ്

Posted on: February 7, 2018 3:22 pm | Last updated: February 7, 2018 at 7:56 pm

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നതെന്തുകൊണ്ടാണെന്നും അവര്‍ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകേണ്ടതല്ലേ എന്നും ബിജെപി എംപി വിനയ് കത്യാര്‍. ജനസംഖ്യാനുപാതത്തിന്റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട കാര്യമെന്താണെന്നാണ് കത്യാരുടെ ചോദ്യം.

മുസ്‌ലിംകള്‍ ഇവിടെ ജീവിക്കേണ്ടവരായിരുന്നു. എന്നാല്‍, രാജ്യത്തെ വിഭജിച്ചപ്പോള്‍ അവര്‍ക്കായി സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ ബംഗ്ലാദേശിലോ പാക്കിസ്ഥാനിലേക്കോ പോകേണ്ടതല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മുസ്‌ലിംകളെ പാകിസ്ഥാനികള്‍ എന്ന് വിളിച്ച് പരിഹസിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്യാരുടെ വിദ്വേഷപരാമര്‍ശങ്ങള്‍.