Connect with us

Kannur

കുരീപ്പുഴക്കെതിരായ സംഘപരിവാര്‍ ആക്രമണം: ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് പി.ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: കുരീപ്പുഴക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

സഹിഷ്ണുതയോടെ ആശയം പ്രചരിപ്പിച്ചതിനാണ് വെറുപ്പിന്റെ രാഷ്ട്രീയം ഉല്‍പ്പാദിപ്പിക്കുന്നവര്‍ ഇത്തരത്തില്‍ അക്രമം നടത്തിയത്.ഇതിനെ അപലപിക്കുന്നതിനു പകരം ന്യായീകരിച്ച കുമ്മനം രാജശേഖരന്റെ പ്രസ്താവനയില്‍ അതിശയമില്ലെന്നും ജയരാജന്‍ പറഞ്ഞു.

ചോദ്യം ചോദിച്ചതിന് ഉത്തരം പറയിപ്പിക്കാനാണ് ഇങ്ങനെ ആക്രമിച്ചതെങ്കില്‍,കുമ്മനത്തോട് ഒരു ചോദ്യം ചോദിച്ചിട്ട് കൃത്യമായ മറുപടി പറഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് ഈവിധം പ്രതികരിക്കാമോയെന്നും ജയരാജന്‍ ചോദിച്ചു.

---- facebook comment plugin here -----

Latest