Connect with us

National

ശ്രീനഗറിലെ ആശുപത്രിയില്‍ വെടിവെപ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആസ്പത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനെത്തിയ പോലീസ്‌ സംഘത്തിനു നേരെ ഭീകരാക്രമണം. പാക്ക് പൗരന്‍മാര്‍ ഉള്‍പ്പെടെ ആറു തടവുകാരുമായി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

ആക്രണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. വെടിവയ്പിനിടെ പാക്ക് തടവുകാരന്‍ അബു ഹാന്‍സുള്ള എന്ന നവീദ് രക്ഷപ്പെട്ടു.

പോലീസിനു നേരെ നേരെ തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടയിലാണ് തടവുകാരന്‍ രക്ഷപ്പെട്ടത്.

തടവുകാരന്‍ പോലീസുകാരുടെ തോക്ക് പിടിച്ചെടുത്ത് വെടിവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

---- facebook comment plugin here -----

Latest