Connect with us

Kerala

വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവില്ലെന്നു മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കിയതിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഭരണപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകകേരള സഭയുടെ മറവില്‍ വ്യാപക തട്ടിപ്പാണു നടന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. കോടിയേരിയുടെ തട്ടിപ്പുകളാണു ലോകകേരള സഭയുടെ മുഖ്യ അജന്‍ഡ. മടങ്ങിയ ചെക്കിന്റെ പകര്‍പ്പും പ്രതിപക്ഷം സഭയില്‍ കാണിച്ചു.

ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോഴത്തേതെന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. പിണറായി പറഞ്ഞതു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുള്ള മറുപടിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിക്കുകയുംചെയ്തു.

 

 

Latest