Connect with us

Kerala

കുരീപ്പുഴ ശ്രീകുമാറിനെതിരായ കൈയേറ്റശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കടയ്ക്കല്‍ പോലീസ് കേസെടുത്തത്. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു.

കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വെച്ചാണ് തിങ്കളാഴ്ച രാത്രി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.