തനിക്കെതിരെ ഹരജി നല്‍കിയതില്‍ തോമസ് ചാണ്ടിക്ക് പങ്കില്ല: എകെ ശശീന്ദ്രന്‍

Posted on: February 4, 2018 11:09 am | Last updated: February 5, 2018 at 9:41 am

തിരുവനന്തപുരം: തനിക്കെതിരെ കോടതിയില്‍ ഹര്‍ജി നില്‍കിയതില്‍ തോമസ് ചാണ്ടിക്കു പങ്കില്ലെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. എന്നെ മന്ത്രിയക്കുന്നതില്‍ എന്‍സിപിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. വ്യക്തമായ ബോധ്യമല്ലാതെ അന്വേഷണം ആവശ്യപ്പെടില്ല. വാര്‍ത്തകളിലൂടെയാണ് ഹര്‍ജിക്കാരിയെക്കുറിച്ച് അറിഞ്ഞതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ശശീന്ദ്രനെതിരെയുള്ള ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് മഹാലക്ഷ്മിയെന്ന സ്ത്രീ കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. ഇവര്‍ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ്.

ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണു സൂചന. എന്നാല്‍, ഹര്‍ജി തള്ളിയതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു